ദിവസവും രാവിലെയും രാത്രി ഉറങ്ങുന്നതിനു തൊട്ടുമുമ്പും മൂന്നുമിനിറ്റെങ്കിലും ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ദീര്‍ഘായുസിനു നല്ലതാണ്. പല്ലുതേക്കുന്നതുപോലെ തന്നെ പ്രധാനമാണ് പല്ലുതേക്കാൻ ഉപയോഗിക്കുന്ന ബ്രഷും. ബ്രഷ് തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
സോഫ്റ്റ് ആയ ടൂത്ത് ബ്രഷുകളാണ് പല്ലുതേക്കാന്‍ നല്ലത്. നിങ്ങളുടെ വായയുടെ വലുപ്പത്തിനു പറ്റിയതാണോ ഇതെന്ന് ഉറപ്പിക്കണം. വിലകുറഞ്ഞ ടൂത്ത് ബ്രഷുകളുടെ രോമങ്ങള്‍ ഒന്നുരണ്ടു തവണ ഉപയോഗിക്കുമ്പോഴേക്കും നശിച്ചുപോകും. ചില ടൂത്ത്ബ്രഷുകള്‍ പ്രത്യേക കോണില്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധം ഡിസൈന്‍ ചെയ്തതായിരിക്കും. അതുകൊണ്ടു തന്നെ ബ്രഷ് വാങ്ങുമ്പോൾ അത് നോക്കിവാങ്ങണം.
Post Your Comments