ന്യൂഡല്‍ഹി: ജിഎസ്ടിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും തീര്‍ക്കാനും ജനങ്ങളെ സഹായിക്കാനും ആപ്ലിക്കേഷന്‍ എത്തി. എല്ലാ സേവനനിരക്കുകളും ഈ ആപ്പില്‍ ലഭ്യമായിരിക്കും. ജിഎസ്ടി റേറ്റ് ഫൈന്റര്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസാണ് ആപ്പ് പുറത്തിറക്കിയത്. ഓട്ടോമൊബൈല്‍, ഷാംപൂ, തേയില തുടങ്ങി 1200ഓളം ഉത്പന്നങ്ങളുടെ നിരക്കുകള്‍ ആപ്പ് വഴി അറിയാന്‍ സാധിക്കും.
നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രം ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ ഇറക്കിയിരിക്കുന്നത്. ഉടന്‍ തന്നെ ആപ്പിള്‍, വിന്‍ഡോസ് ഫോണുകളിലേക്കും ആപ്ലിക്കേഷന്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments