പനാജി•ഔദ്യോഗിക വാട്സ്ആപ്പ് മാധ്യമ ഗ്രൂപ്പില്‍ നേതാവ് അബദ്ധത്തില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തത് ഗോവ കോണ്‍ഗ്രസ് പാര്‍ട്ടിയെ നാണക്കേടിലാഴ്ത്തി. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ബെര്‍ണാബെ സപേകോയാണ് മാധ്യമ ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തത്.
സംഭവത്തില്‍ ഗോവ കോണ്‍ഗ്രസ് മുഖ്യവക്താവ് സുനില്‍ കൗതാങ്കര്‍ മാപ്പുചോദിച്ചു. കുറ്റക്കാരനായ നേതാവിനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു.
മാധ്യമങ്ങളുമായി സംവേദിക്കുന്നതിനും പത്രക്കുറിപ്പുകളും വാര്‍ത്താസമ്മേളനങ്ങളും മാധ്യമങ്ങളെ അറിയിക്കുന്നതിനും വേണ്ടിയുള്ള ഔദ്യോഗിക ഗ്രൂപ്പാണിത്. 80 ഓളം കോണ്‍ഗ്രസ് നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഗ്രൂപ്പില്‍ അംഗങ്ങളായുണ്ട്.
“സംഭവം അതീവ ഗൗരവമേറിയതാണ്. കുറ്റക്കാരനായ അംഗത്തെ പുറത്താക്കിയിട്ടുണ്ട്. അഡ്മിന്‍ എന്നനിലയില്‍ ഗ്രൂപ്പിലെ ഓരോ അംഗത്തോടും ഞാന്‍ മാപ്പ് ചോദിക്കിന്നു. ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കാന്‍ കഴിയില്ല.”- കൗതാങ്കര്‍ പറഞ്ഞു.
താന്‍ മറ്റൊരാള്‍ക്ക് അയച്ച വീഡിയോ അബദ്ധത്തില്‍ ഗ്രൂപ്പില്‍ പോസ്റ്റ് ആവുകയായിരുന്നുവെന്ന് സപേകോ പറഞ്ഞു. അസൌകര്യത്തിന് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments