CinemaMollywoodLatest News

എമ്മയുടെ വാക്കുകള്‍ ഉദ്ധരിച്ച് റിമ കല്ലുങ്കൽ

സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ഉള്ള സംവാദമാണ് ആണിനും പെണ്ണിനും തുല്യ വേതനം. മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലും ഈ വിവേചനം നിലനിൽക്കുന്നുണ്ട്. ഇതെക്കുറിച്ച് ഹോളിവുഡ് താരം എമ്മ സ്‌റ്റോണ്‍ പറയുകയുണ്ടായി. ആ വാക്കുകൾ ഉദ്ധരിച്ച് റിമ കല്ലുങ്കൽ എത്തിയിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് കൂടിയായ എമ്മ സ്‌റ്റോണ്‍. പുതിയ ചിത്രമായ ‘ബാറ്റില്‍ ഓഫ് ദ സെക്‌സസി’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ വേതനം നല്‍കുന്നതിലെ അസമത്വത്തെക്കുറിച്ച് എമ്മ തുറന്നു പറഞ്ഞിരുന്നു. തനിക്കൊപ്പം അഭിനയിച്ചിരുന്ന ചില സഹനടന്‍മാര്‍ അവര്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലം വെട്ടിക്കുറച്ച് തുല്യത ഉറപ്പുവരുത്തുമായിരുന്നുവെന്ന് എമ്മ പറഞ്ഞിരുന്നു.

ഇതിനെ മുൻനിർത്തിയാണ് റിമ രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീയും പുരുഷനും എന്നതല്ല, എല്ലാവരും തുല്യരാണ്, അവകാശങ്ങളും തുല്യമാണ്. എല്ലാവരും ഒരു പോലെ ബഹുമാനം അര്‍ഹിക്കുന്നു എന്ന് റിമ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button