Latest NewsIndiaNews

കൊള്ള ലാഭക്കാർക്കെതിരെ കേന്ദ്രവും കേരളവും ഒന്നിച്ചു അണി നിരക്കുന്നു

ന്യൂഡൽഹി: കൊള്ള ലാഭക്കാർക്കെതിരെ കേന്ദ്രവും കേരളവും ഒന്നിച്ചു അണി നിരക്കുന്നു. പഴയ വില രേഖപ്പെടുത്തിയ ഉൽപ്പന്നങ്ങളിൽ ചരക്കു സേവന നികുതി (ജിഎസ്ടി) വന്നതിനു ശേഷമുള്ള വില കൂടി പതിപ്പിക്കണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നിർദേശിച്ചു. ഉൽപാദക കമ്പനികളോട് പഴയതും പുതിയതുമായ പരമാവധി ചില്ലറ വില (എംആർപി) രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണമെന്നാണ് നിർദേശിച്ചതെന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാൻ അറിയിച്ചു.

നിർദേശം പാലിക്കാത്ത കമ്പനികൾക്കെതിരെ ഒരു ലക്ഷം രൂപ വരെ പിഴയും തടവും ശിക്ഷയ്ക്കു വ്യവസ്ഥയുണ്ടാകും. സെപ്റ്റംബർ 30നകം നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കണം. തുടർന്ന് ജിഎസ്ടി സഹിതമുള്ള വില രേഖപ്പെടുത്തണമെന്നുമാണ് നിർദേശം. ഉൽപാദക കമ്പനികൾക്കാണ് ഇരുവിലകളും രേഖപ്പെടുത്തുന്ന സ്റ്റിക്കർ പതിപ്പിക്കേണ്ട ഉത്തരവാദിത്തം.

25,000 രൂപ പിഴ നിർദേശം ലംഘിക്കുന്ന കമ്പനികൾക്കെതിരെ ചുമത്തും. വീണ്ടും ലംഘിച്ചാൽ 50,000 രൂപയും മൂന്നാമതും ആവർത്തിച്ചാൽ ഒരു ലക്ഷം രൂപയുമാണ് പിഴ. ഒരു വർഷം വരെ ജയിൽശിക്ഷയും നൽകാനാകും. സംസ്ഥാന സർക്കാരുകളോടും നിർദേശം നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു വിതരണ സമ്പ്രദായത്തിലെ ഭക്ഷ്യധാന്യങ്ങൾക്ക് 2018 ജൂൺ വരെ നിലവിലുള്ള വില തുടരാനും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button