ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി 10 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാരാണ് ഇന്ത്യയിലേക്ക് വരുന്നത്. ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുക.
ഇതാദ്യമായാണ് ഇത്രയും രാഷ്ട്രത്തലവന്മാർ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നത്. ഇന്ത്യയുടെ സൈനിക ശക്തി തെളിയിക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിലൂടെ തെക്കുകിഴക്കൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നാണ് ഈ നീക്കം. 2014 ൽ കിഴക്കിൽ പ്രവർത്തിക്കുക എന്ന നയം ഇന്ത്യ സ്വീകരിച്ചിരുന്നു. ഈ നയം വഴിയായി മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ് ഇന്ത്യ.
Post Your Comments