സൂര്യയും ജ്യോതികയും തമിഴിലെ മാതൃക ദമ്പതികളാണ്. തമിഴകം ആഘോഷിച്ച പ്രണയവും വിവാഹവും ആയിരുന്നു ഇവരുടേത്. ഇപ്പോൾ സൂര്യ തരുന്ന സനേഹത്തെ കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാവുനില്ല ജ്യോതികയ്ക്ക്. രണ്ടു മകളാണ് ഇവർക്കുള്ളത്.
ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സൂര്യയുടെ സ്‌നേഹത്തെ കുറിച്ചും കരുതലിനെ കുറിച്ചും ജ്യോതിക പറഞ്ഞത്. “നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നതിനേക്കാൾ സ്നേഹിക്കുന്നയാൾക്ക് എന്താണ് വേണ്ടത് എന്നാണു ചിന്തിക്കേണ്ടത്. നിങ്ങളേക്കാൾ പങ്കാളിക്കു സ്ഥാനം നൽകുന്നതാണു പ്രണയം” എന്നും ജ്യോതിക പറയുന്നു. “സൂര്യ തനിക്കു ഭര്‍ത്താവു മാത്രമല്ല അച്ഛനും അമ്മയും ആണ്. തനിക്കു സുഖമില്ലാതിരിക്കുന്ന അവസരങ്ങളിൽ മക്കളുടെ കാര്യങ്ങൾ നോക്കുകയും തന്റെ കാര്യത്തിൽ അതീവശ്രദ്ധ പുലർത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം”. മകൻ ദേവിന് സൂര്യയുടെ ഗുണങ്ങളുടെ പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിൽ താൻ സന്തുഷ്ടയാകുമെന്നും ജ്യോതിക പറഞ്ഞു.
“താനിതുവരെയും സൂര്യയ്ക്കായി ഒരു കപ്പു കാപ്പി പോലും ഉണ്ടാക്കിക്കൊടുത്തിട്ടില്ല, അദ്ദേഹം അത് പ്രതീക്ഷിച്ചിരിക്കുന്നുമില്ല. സൂര്യ ഒരു നല്ല ഭർത്താവായിരിക്കുമെന്ന് തനിക്കു തോന്നിയതുകൊണ്ടാണ് അദ്ദേഹത്തെ വിവാഹം കഴിച്ചതെന്നും ജ്യോതിക പറഞ്ഞു. സ്കൂളിലും ജോലി സ്ഥലത്തുമൊക്കെയായി താൻ നിരവധിപേരെ കണ്ടിട്ടുണ്ട്, പക്ഷേ സൂര്യയെപ്പോലൊരാളെ ഇതുവരെയും കണ്ടിട്ടില്ല” എന്നും ജ്യോതിക പറഞ്ഞു. സൂര്യയെ പോലെ ഒരു ജീവിത പങ്കാളിയെ കിട്ടിയതാണ് ജ്യോതിക വീണ്ടു സിനിമയിലേക്ക് തിരിച്ചു വരാൻ കാരണം.
Post Your Comments