തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ആഴ്ചകളായി പ്ലാസ്റ്റിക് അരിയെപ്പറ്റിയുള്ള കഥകൾ കേട്ട് വ്യാപാരികളും ഉപഭോക്താക്കളും കടുത്ത ആശങ്കയിലായിരുന്നു. സോഷ്യൽ മീഡിയയിൽ വേവിച്ച അരി ഉരുട്ടിയ ഉരുള നിലത്തേക്കെറിഞ്ഞപ്പോള്‍ ചാടുന്ന ഒരു വീഡിയോ വൈറലാവുകയും ചെയ്തു.ഇതോടെ പ്ലാസ്റ്റിക്ക് അരിയെ ചൊല്ലിയുള്ള കെട്ടുകഥകള്‍ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും അതിവേഗം പടര്‍ന്നു പിടിക്കുകയും ചെയ്തു.അതോടെ ജനങ്ങളിൽ ഞെട്ടലും ആശങ്കയും ഉണ്ടാകുകയും ചെയ്തു.
പക്ഷെ ഈയിടെ നടത്തിയ പരിശോധനയിൽ ഈ പ്ലാസ്റ്റിക് അരിയെക്കുറിച്ചുള്ള മിഥ്യാധാരണ സോഷ്യല്‍ മീഡിയയിലെ വെറും തട്ടിപ്പും തെറ്റായ അവകാശവാദങ്ങളും ആണെന്ന് തെളിഞ്ഞു. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ജെനെടിക്സ് ഡിവിഷന്റെ തലവനും, ആരോഗ്യ വിദഗ്ധനുമായ പദ്മശ്രീ ഡോ. വി പി സിംഗ് പ്ലാസ്റ്റിക് അരിയെ കുറിച്ച് പറഞ്ഞ ആധികാരികമായ കാര്യങ്ങൾ ഇങ്ങനെയാണ്.”ഇതു പ്ലാസ്റ്റിക് അരിയല്ല, കാരണം പ്ലാസ്റ്റിക് വേവിക്കുമ്പോള്‍ വികസിക്കുകയില്ല, നീളം കൂടുകയുമില്ല, വീര്‍ക്കുകയുമില്ല. ഒരു 100 ഗ്രാം പ്ലാസ്റ്റിക് ധാന്യം വേവിച്ചാല്‍ അത് ഒരു ഉരുള ആകുകയില്ല, അതു തമ്മില്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതെ വേറെ വേറെ കിടക്കുകയും ചെയ്യും.”
“കാരണം അതിനു ഒട്ടിപ്പിടിക്കാനുള്ള ക്ഷമത ഉണ്ടാകുകയുമില്ല, ഇന്ത്യന്‍ അരിയില്‍ അമിലോസ് (അമിലോപെക്ടിന്‍) അടങ്ങിയിരിക്കുന്നു. ഇതു മനുഷ്യന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. അമിലോപെക്ടിന് ഒട്ടിപ്പിടിക്കാനുള്ള കഴിവുള്ളതിനാല്‍ ആണ് കുഴക്കുമ്പോള്‍ ഉരുളയാകുന്നത്.” ഓള്‍ ഇന്ത്യ റൈസ് എക്സ്പോര്‍ടടെര്‍സ് അസോസിയേഷന്‍ (എഐഇഎ) പ്രസിഡന്റ് വിജയ് സേതിയപറയുന്നത്,
“ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. അതില്‍ ബസുമതി അരിയുടെ പങ്ക് നാലു ദശലക്ഷം ഡോളറോളം വരും. കുവൈറ്റ്, യു എ ഇ പോലുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ അരിയെക്കുറിച്ചു പരാതിയൊന്നും ഇല്ലതാനും’ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് അരി എന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് മാത്രമല്ല, ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അപവാദം കൂടിയാണ്’.എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ പോസ്റ്റുകൾ ജനങ്ങളിലേക്കെത്തിക്കാതിരിക്കാൻ ഓരോ പൗരനും ബാധ്യതയുണ്ടെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Post Your Comments