Latest NewsNewsIndia

കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ കുറയുന്നതായി റിപ്പോർട്ട്; ബാഹ്യ ശക്തികൾ സമാധാന അന്തരീക്ഷം തകർക്കുന്നു

ന്യൂയോർക്ക്: ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇക്കണോമിക്സ് ആൻഡ് പീസ് തയ്യാറാക്കിയ 2017 ലെ ആഗോള സമാധാന സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 163 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ 137 മത്തെ സ്ഥാനത്താണ് ഇന്ത്യ.

എന്നാൽ രാജ്യത്തെ സമാധാന അന്തരീക്ഷം ദശകത്തോളം പിന്നിലോട്ട് പോയെന്നാണ് പഠനത്തിൽ പറയുന്നത്. കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുറമെ നിന്നുള്ള ശക്തികൾ ഉണ്ടാക്കുന്ന സംഘർഷങ്ങളാണ് സമാധാനാന്തരീക്ഷം തകർക്കുന്നത്. 47.5 ലക്ഷം കോടി രൂപയാണ് ഇന്ത്യയ്ക്ക് കുറ്റകൃത്യങ്ങൾ മൂലം കഴിഞ്ഞ വർഷം നഷ്ടമായത്. പട്ടികയിൽ ഒന്നാം സ്ഥാനം അയർലൻഡിനാണ്. അവസാന സ്ഥാനങ്ങളിലുള്ളത് അഫ്ഗാനിസ്ഥാനും സിറിയയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button