Latest NewsKeralaCinemaMollywoodNewsEntertainmentWriters' CornerReader's Corner

ലോകത്തിലെ ഏറ്റവും വലിയ പോയട്രി ഇൻസ്റ്റലേഷനു കൊച്ചി ദർബാർ ഹാൾ വേദിയാകുന്നു

ലോകത്തിലെ ഏറ്റവും വലിയ പോയട്രി ഇൻസ്റ്റലേഷനു കൊച്ചി ദർബാർ ഹാൾ വേദിയാകുന്നു. എഴുത്തുകാരനും നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ പ്രവാസ അനുഭവങ്ങളുടെ നേർ സാക്ഷ്യമാണ് , “(Poem of Exile)നാടുകടത്തപ്പെട്ടവന്റെ കവിതകൾ”എന്ന ഇൻസ്റ്റാലേഷൻ. ജോയ് മാത്യുവിന്റെ അബ്ര! റോള! ദേര എന്നീ മൂന്നു കവിതകളാണ് കാഴ്ചയ്ക്കും കേൾവിയ്ക്കും വിരുന്നാകുന്നത്. ജൂലൈ 7 ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഇൻസ്റ്റലേഷൻ പ്രദർശനം ,8,9,11,12 (10 നു ദർബാർ ഹാൾ അവധി) എന്നീ തീയതികളിൽ കൊച്ചി ദർബാർ ഹാളിൽ നടക്കും. കവി പ്രവാസിയായി ജീവിച്ച ദുബായിലെ അബ്ര, ദേര ഷാർജയിലെ റോള എന്നീ ഇടങ്ങളിലെ അതേ ശബ്ദങ്ങളെ ലൈവ് റെക്കോർഡ് ചെയ്താണ് തികച്ചും വ്യത്യസ്തമായ ഇൻസ്റ്റലേഷനിലെ ശബ്ദ പരീക്ഷണം അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമാ രംഗത്തെ ശബ്ദ സന്നിവേശത്തിലെ താരം രംഗനാഥ് രവിയാണ് പോയട്രി ഇൻസ്റ്റലേഷനു വേണ്ടി ശബ്ദം ഡിസൈൻ ചെയ്യുന്നത്.

കാഴ്ചയുടെയും കേൾവിയുടെയും സാധ്യതകളെ പ്രയോജനപ്പെടുത്തിയാണ് 3D പോയട്രി ഇൻസ്റ്റലേഷൻ എന്ന നവ കാവ്യ വഴി കൊച്ചിയിലെത്തുന്നത്. കവിതകൾ വായിക്കാൻ മാത്രമല്ല കലാ രൂപമായി കാണാനും കവിതയിലെ വരികളെ ശബ്ദമായി ആസ്വദിയ്ക്കാനുമുള്ളതാണെന്നു ഈ പുതുവഴി കാട്ടി തരുന്നു. കേരളത്തിൽ ഇത്തരമൊരു പരീക്ഷണം എഴുത്തുകാരനായ വിനോദ് കൃഷ്ണയുടെ ആശയമായിരുന്നു. പോയട്രി ഇൻസ്റ്റലേഷൻ ഡയറക്ടർ കൂടിയായ അദ്ദേഹമാണ് “നാടുകടത്തപ്പെട്ടവന്റെ കവിതകൾ” അരങ്ങിലെത്തിക്കുന്നത്. കവിതകൾക്ക് ഇൻസ്റ്റലേഷൻ ഒരുക്കുന്നത് ആർട്ടിസ്റ് കൂടിയായ ലിനു ചക്രപാണിയാണ്. പോയട്രി ഇൻസ്റ്റലേഷൻ കൊച്ചിയ്ക്കിത് മൂന്നാം അനുഭവമാണ്. കവി സച്ചിതാനന്ദൻ, ടി അജീഷ് എന്നിവരുടെ കവിതകളുടെ ഇൻസ്റ്റാലേഷനും ഇതിനു മുൻപ് ദർബാർ ഹാൾ വേദിയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button