തിരുവനന്തപുരം : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അധിനിവേശത്തിന്റെ ലോക വക്താക്കളാണ് ഇസ്രയേൽ. അതിനാൽ ഇന്ത്യ ഇസ്രയേലിന്റെ തന്ത്രപ്രധാന പങ്കാളിയാക്കുന്നത് അപകടമാണെന്ന് പിണറായി ആരോപിച്ചു. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമാണ് ഇസ്രയേൽ. ഈ രാഷ്ട്രവുമായിട്ടാണ് ഇപ്പോൾ ഇന്ത്യ ഭീകരവിരുദ്ധസഖ്യമുണ്ടാക്കുന്നതാണ്. ഇത് യുക്തിരഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പലസ്തീൻ ജനതയുടെ പോരാട്ടം സ്വന്തം മണ്ണിൽ നിർഭയം ജീവിക്കാൻ വേണ്ടിയാണ്. അവരുടെ പോരാട്ടത്തെ അടിച്ചമർത്തുന്ന ഇസ്രയേലി ക്രൂരതയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മനസ്സ്. ജൂതന്മാരുടെ ഇസ്രയേൽ കെട്ടിപ്പടുക്കുകയെന്നത് മാത്രമല്ല പലസ്‌തീൻ രാജ്യത്തെ ഇല്ലാതാക്കുകകൂടിയാണ് സയണിസ്റ്റ് ലക്ഷ്യം. ഇതു മനസിലാക്കിയത് കൊണ്ടാണ് ഇന്ത്യൻ ജനത എക്കാലത്തും പലസ്തീൻ ചെറുത്തുനിൽപിനെ പിന്തുണച്ചിട്ടുള്ളത്. മോദി-നെതന്യാഹു സംയുക്ത പ്രസ്താവനയിൽ പ്രകടമാകുന്ന ഐക്യം സംഘപരിവാറിന്റെയും സയണിസത്തിന്റെയും പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലുള്ള ഐക്യമാണ്. വംശാധിപത്യത്തിന്റെയും വെറുപ്പിന്റെയും പൗരാവകാശ നിഷേധത്തിന്റെയും ഐക്യമാണ്. ഈ നിലപാടിനു എതിരെ ജനങ്ങളുടെ ശക്തമായ വികാരം ഉണരേണ്ടതുണ്ടെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Post Your Comments