ഇന്ത്യയ്ക്ക് വെല്ലുവിളിയുമായി പാകിസ്ഥാന്റെ ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം

റാവൽപിണ്ടി: പാകിസ്ഥാന്‍ ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. ‘നസർ’ എന്ന ഹ്രസ്വദൂര മിസൈൽ ആണ് പരീക്ഷിച്ചത്. ഇത് 60–70 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന മിസൈലാണ്. മിസൈൽ പരീക്ഷണം പാക്ക് സൈനിക മേധാവി ജനറൽ ഖ്വമർ ജാവേദ് ബജ്‍വയുടെ സാന്നിധ്യത്തിലായിരുന്നു. മിസൈൽ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജരെയും അദ്ദേഹം അനുമോദിച്ചു.

അതീവ സുരക്ഷ നിലനിര്‍ത്തുന്ന ആയുധമാണിതെന്നും രാജ്യം നേരിടുന്ന ഭീഷണികളെ ചെറുക്കുന്നതിനുള്ള പ്രതിരോധ സംവിധാനം കൂടുതൽ മികവുറ്റതാക്കാൻ പുതിയ പരീക്ഷണംകൊണ്ടു സാധിക്കുമെന്നും ജനറൽ ഖ്വമർ ജാവേദ് ബജ്‍വ പറഞ്ഞു. യുദ്ധം എന്തു വിലകൊടുത്തും ഒഴിവാക്കണമെന്നാണ് പാക്ക് നിലപാട്.

പുതിയ മിസൈൽ പരീക്ഷണത്തിലൂടെ നേടിയിട്ടുള്ള തന്ത്രപരമായ മികവ് മേഖലയിലെ സമാധാനം നിലനിർത്താൻ സഹായിക്കും. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ഏതറ്റംവരെയും പോകാൻ പാക്കിസ്ഥാൻ തയാറാണെന്നും പാക്ക് സൈനിക മേധാവി പറഞ്ഞു.

Share
Leave a Comment