Latest NewsIndiaNewsSports

ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യൻ താരത്തിന് വിലക്ക്

ഭുവനേശ്വർ : ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു ഇന്ത്യൻ താരത്തിനു വിലക്ക്. ഏഷ്യൻ മീറ്റ് തുടങ്ങിയ ദിവസം തന്നെയാണ് സംഭവം. ഡെക്കാത്ത്‍ലണിൽ ഇന്ത്യയ്ക്കായി മത്സരിക്കേണ്ടിയിരുന്ന ജഗ്താർ സിങ്ങാണ് ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടത്. ജഗ്താർ സിങ്ങിനെ ദേശീയ ഉത്തേജകമരുന്ന് വിരോധ ഏജൻസി (നാഡ) വിലക്കി.

സംഭവത്തെ തുടർന്ന് ജഗ്താറിനൊപ്പം ഇന്ത്യൻ ടീമിലുണ്ടായിരുന്ന അഭിഷേക് ഷെട്ടി മാത്രമാണ് ഇന്നു ഡെക്കാത്ത്‍ലണിൽ ഇന്ത്യയ്ക്കായി മത്സരിച്ചത്.

ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക്സ് മെഡൽ ജേതാവാണ് ജഗ്താർ സിങ്ങ്. രാജസ്ഥാൻ സ്വദേശിയായ ജഗ്താർ അവിടെ പരിശോധനയ്ക്കു നിൽക്കാതെ മുങ്ങിയിരുന്നു. തുടർന്നാണു നാഡയുടെ റിപ്പോർട്ട് വന്നത്. അഖിലേന്ത്യാ അന്തർസർവകലാശാല ചാംപ്യനാണു താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button