ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങൾ വെെറലാകുന്നു. മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ അവസാന ദിനത്തിലാണ് ഇരു നേതാക്കളും ബീച്ചിൽ സൗഹൃദം പങ്കുവച്ചത്. ദോര്‍ ബീച്ചിലാണ് ഇരുവരും കടലിലെ തിരമാലകള്‍ക്കിടയില്‍ ഇറങ്ങി ചങ്ങാത്തം പങ്കിട്ടത്. ബീച്ചിലെ ജല ശുചീകരണ യൂണിറ്റിന്റെ പ്രവര്‍ത്തനവും മോദിക്കു പരിചയപ്പെടുത്തി.
കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ പോകുന്നതിനപ്പുറം ഒന്നുമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതേപറ്റി ട്വിറ്ററില്‍ കുറിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാത്രിയോടെ മോദി, ജി-20 ഉച്ചകോടിക്കായി ജര്‍മനിയിലേക്ക് തിരിക്കും. സന്ദര്‍ശനത്തില്‍ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനുള്ള കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു.
Post Your Comments