തിരുവനന്തപുരം: 90 ശതമാനം പൊള്ളലേറ്റ യുവാവ് വഴിയരികില്‍. ഒറ്റപ്പാലം സ്വദേശിയും രാജന്റെ മകനുമായ ലാലുവിനെയാണ് (30) അതീവ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 90 ശതമാനം പൊള്ളലേറ്റ ലാലു ബേണ്‍സ് ഐസിയുവില്‍ തീവ്ര പരിചരണത്തിലാണ്. ആറ്റിങ്ങല്‍ മാമം പാലത്തിന് സമീപത്ത് നിന്നാണ് ഇയാളെ രാവിലെ കണ്ടെത്തുന്നത്. ഇയാളുടെ തന്നെ കാറിനടുത്ത് പൊള്ളലേറ്റ നിലയില്‍ കിടക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
Post Your Comments