തിരുവനന്തപുരം: ജിഎസ് ടിയുടെ പേരില്‍ കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വ്യാപാരികളെ നിലയ്ക്ക് നിർത്താൻ സർക്കാർ ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി പ്രഖ്യാപനം നേരത്തെ മുന്‍കൂട്ടി അറിയിച്ചിട്ടും കേരളം തയാറെടുപ്പുകള്‍ നടപ്പാക്കാത്തത് ജനങ്ങളെ ദ്രോഹിക്കലാണെന്നും കുമ്മനം കുമ്മനം പറയുകയുണ്ടായി.
നികുതി പരിഷ്‌കരണത്തിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടരുതെന്നാണ് തോമസ് ഐസക്കിന്റെ ചിന്ത. വിലകുറയുന്ന സാധനങ്ങളുടെ പട്ടിക പത്രപരസ്യം ചെയ്ത് പ്രസിദ്ധീകരിച്ചതു കൊണ്ട് കാര്യമില്ലെന്നും അതിനനുസരിച്ച് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും കുമ്മനം കൂട്ടിച്ചേർത്തു.
Post Your Comments