ന്യൂഡൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട റിലയൻസ് ജിയോയുടെ കുതിച്ചുകയറ്റം ആരെയും അമ്പരിപ്പിക്കുന്നതാണ്. എന്നാൽ അതിലൊന്നും കുലുങ്ങാതെ നിൽക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ. ജിയോയുടെ കടന്നു വരവ് മറ്റു സേവനദാതാക്കളെ കുറച്ച് വലച്ചുവെങ്കിലും അവർ പിടിച്ചു നിൽക്കുന്നത് ഇങ്ങനെയാണ്.
മറ്റു ടെലികോം സേവനദാതാക്കളിൽ നിന്നും വ്യത്യസ്തമായി നഗരങ്ങളിൽ നിന്ന് മാത്രമാണ് ജിയോയ്ക്ക് ശക്തമായ പിന്തുണ ലഭിക്കുന്നത്. ജിയോയുടെ ഉപയോക്താക്കളിൽ 5.7 ശതമാനം മാത്രമാണ് ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നുള്ളത്. ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യയാണ് ഇക്കാര്യങ്ങൾ വെളുപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബർ പ്രകാരം ഉള്ള കണക്കു നോക്കുമ്പോൾ 7.22 കോടി ഉപയോകതാക്കളാണ് ജിയോയ്ക്കുള്ളത്. ഇതിൽ 41 ലക്ഷം മാത്രമാണ് ഗ്രാമത്തിൽ നിന്നുള്ളത്. എന്നാൽ ഐഡിയയ്ക്കാകട്ടെ മൊത്തം ഉപയോക്താക്കളിൽ 54.77 ശതമാനം പേരും ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. ഏറ്റവും കൂടുതൽ ഗ്രാമ പിന്തുണ ഉള്ളതും ഐഡിയയ്ക്കാണ്. തൊട്ടു പിന്നിൽ വൊഡാഫോണും(53.68) എയർടെലുമുണ്ട്( 48.42).
അതേസമയം ജിയോയുടെ വരവോടെ മുൻനിരയിലുള്ള സേവനദാതാക്കൾ തിരിച്ചടി നേരിട്ടപ്പോഴും അവയിലൊന്നും കുലുങ്ങാതെ പിടിച്ചു നിന്നത് ബി.എസ്.എൻ.എല്ലാണ്. നിരവധി സൗജന്യ ഓഫറുമായി ജിയോ വന്നപ്പോഴും ബി.എസ്.എൻ.എൽ അവസരത്തിനൊത്തുനിന്നു. മൊത്തം വിപണി വിഹിതം 8.16 ആയിരുന്നു ബി.എസ്.എൻ.എല്ലിനു. എന്നാൽ അത് 8.59 ആയി ഉയർത്താൻ ബി.എസ്.എൻ.എല്ലിനായി.
Post Your Comments