KeralaLatest NewsNews

മന്ത്രി ജി സുധാകരന്‍ മാപ്പു പറഞ്ഞു

തിരുവനന്തപുരം: കറുത്തവര്‍ഗക്കാരനായ ലോകബാങ്ക് ഉദ്യോഗസ്ഥന്‍ ഡോ.ബെര്‍ണാഡ് അരിട്വേയ്ക്കെതിരെ  നടത്തിയ പരാമർശത്തിൽ മന്ത്രി ജി സുധാകരന്‍ മാപ്പു പറഞ്ഞു. കേരളത്തിലെ കെഎസ്ടിപി റോഡ് നിര്‍മാണം വിലയിരുത്താനെത്തുന്ന ലോക ബാങ്ക് ടീം ലീഡറാണ് ആഫ്രിക്കന്‍ വംശജനും അമേരിക്കക്കാരനുമായ ബെര്‍ണാഡ് അരിട്വാ. അരിട്വായ്ക്ക് എഴുതിയ കത്തിലാണ് വിവാദ പരാമര്‍ശം നടത്തിയതില്‍ സുധാകരന്‍ മാപ്പു പറഞ്ഞത്.

തന്റെ പ്രസംഗത്തിൽ ആഫ്രിക്കന്‍ വംശജരെ പണ്ടുകാലത്ത് വിശേഷിപ്പിച്ചിരുന്ന ഒരു വാക്ക് കടന്നുകൂടിയിരുന്നതായും എബ്രഹാം ലിങ്കന്‍ നടപ്പാക്കിയ അടിമത്വ നിരോധന നിയമവുമായി ബന്ധപ്പെട്ടാണ് ആ വാക്ക് ഉപയോഗിച്ചതെന്നും അരിട്വായ്ക്ക് അയച്ചകത്തിൽ സുധാകരൻ വ്യക്തമാക്കുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിനൊപ്പമാണ് തങ്ങളുടെ പേര് ഉപയോഗിച്ചത്. ഇന്ത്യയിലെയും വിശേഷിച്ച്‌ കേരളത്തിലെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനായി ദശകങ്ങളായി പോരാടുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്റെ വാക്കുകള്‍ താങ്കളെ വേദനിപ്പിച്ചുവെങ്കില്‍ അതില്‍ ഞാന്‍ വ്യക്തിപരമായി ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ താങ്കളുടെ സുഹൃത്തായിരിക്കുമെന്നും കേരളത്തിൽ വരുമ്പോൾ കാണാമെന്നും ജി സുധാകരൻ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button