Latest NewsIndiaInternational

സിക്കിമിനെ വേര്‍പെടുത്തുമെന്ന ഭീഷണിയുമായി ചൈന; ഇന്ത്യയുമായി വിട്ടുവീഴ്ചയ്ക്കില്ല.

ന്യൂഡല്‍ഹി: സിക്കിമിനെ വേര്‍പെടുത്തുമെന്ന ഭീഷണിയുമായി ചൈന. ജര്‍മനിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ഇല്ലെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചു. നിലവില്‍ ചര്‍ച്ചയ്ക്ക് പറ്റിയ സാഹചര്യമല്ലെന്നാണ് വിശദീകരണം. അതിര്‍ത്തി തര്‍ക്കത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയില്ലെങ്കില്‍ സിക്കിമിനെ അടര്‍ത്തി മാറ്റുമെന്ന ഭീഷണിയാണ് ഇപ്പോള്‍ ചൈന മൂന്നോട്ട് വെക്കുന്നത്. സിക്കിമിനെ ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കാന്‍ പിന്തുണയ്ക്കണം എന്ന വാദം ഇപ്പോള്‍ തന്നെ ചൈനക്കാര്‍ക്ക് ഇടയിലുണ്ട്. നേരത്തെ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button