Latest NewsNewsInternational

ടിബറ്റിൽ യുദ്ധ സമാനമായ പരിശീലനവുമായി ചൈന രംഗത്ത്

ബെയ്ജിങ് : ടിബറ്റിൽ യുദ്ധ സമാനമായ പരിശീലനവുമായി ചൈന രംഗത്ത്. സിക്കിം അതിർത്തിയിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെയുള്ള ചെെനയുടെ നടപടി ആശങ്ക പരത്തുന്നതാണ്. യുദ്ധമുഖത്തെ പ്രവർത്തനത്തിന് സമാനമായ രീതിയിലുള്ള പരിശീലനമാണ് ചെെനീസ് സെെനികർ നടത്തിയത്. ടിബറ്റിൽ സമുദ്രനിരപ്പിൽ നിന്നും 5100 മീറ്റർ ഉയർന്ന പ്രദേശത്തുവച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. പുതിയ ഉപകരണങ്ങൾ പരീക്ഷിച്ചതായി ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സൈനിക നടപടികൾ, ആക്രമണം, വെടിവയ്പ്പ് പരിശീലനം ആയുധങ്ങളുടെ സമഗ്ര പരിശീലനം തുടങ്ങിയവ നടന്നുവെന്നാണ് റിപ്പോർട്ടിലൂടെ ചൈനീസ് വാർത്താ ഏജൻസി അവകാശപ്പെടുന്നത്. ആക്രമണവും പ്രതിരോധവും പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ചൈനീസ് വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും യുദ്ധ ടാങ്ക് ചൈന പരീക്ഷിച്ചിരുന്നു.
സിക്കിം അതിർത്തിയിലെ ദോക് ലായിൽ നിന്നും ഇന്ത്യസേനയെ പിൻവലിച്ച് തെറ്റു തിരുത്തണമെന്നാണ് ചൈനയുടെ ആവശ്യം. എന്നാൽ, ചൈനയാണ് അതിർത്തി ലംഘിക്കുന്നതെന്നാണ് ഇന്ത്യയുടെ ആരോപണം. ചൈനീസ് അതിർത്തിയിൽ ഇന്ത്യയും സൈനിക ശക്തി വർധിപ്പിക്കുന്നുണ്ട്. ഈ നടപടികൾക്ക് പിന്നാലെയാണ് ചൈന സൈനിക പരിശീലനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button