ഇന്ത്യയിലെ രണ്ടാമത്തെ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണും വാട്‌സാപ്പും ഒരുമിച്ച് ഉപഭോക്താക്കള്‍ക്ക് സ്വന്തം ഭാഷയിൽ ചാറ്റ് ചെയ്യാനുള്ള അവസരം ഒരുക്കുന്നു.ഹിന്ദി, മറാത്തി,ബംഗാളി,തമിഴ് തുടങ്ങിയ ഭാഷകളില്‍ ഇതിനായി പ്രത്യേകം പേജുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിനും, ചാറ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും പ്രാദേശികഭാഷ ഉപയോഗിക്കാനാകും. ഇതിന് ഒപ്പം തന്നെ ടെക്സ്റ്റ് ഫോണ്ട് പല വിധത്തില്‍ ക്രമീകരിക്കുന്നതിനുള്ള ഓപ്ഷനും വാട്ട്സ്ആപ്പില്‍ നിലവില്‍ വന്നിട്ടുണ്ട്.
വാട്‌സാപ്പിന്റെ 2.17.148 ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാവുക. ഇമോജികള്‍ തെരഞ്ഞു പിടിക്കാനുള്ള സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. ടെക്സ്റ്റ് സെലക്റ്റ് ചെയ്യുമ്പോള്‍ വരുന്ന മെനുവില്‍ കട്ട്, കോപ്പി, പേസ്റ്റ് ഓപ്ഷനുകള്‍ക്ക് ശേഷം വരുന്ന മൂന്നു കുത്തുകള്‍ പ്രസ് ചെയ്യുമ്പോൾ വരുന്ന മെനുവിൽ ബോള്‍ഡ്, ഇറ്റാലിക്ക്, സ്‌ട്രൈക്ക്ത്രൂ, മോണോസ്‌പേസ് ഓപ്ഷനുകള്‍ കാണാം. ഇതില്‍ വേണ്ടത് സെലക്റ്റ് ചെയ്യാം. കീവേര്‍ഡ് ഉപയോഗിച്ച് ഇമോജികള്‍ തെരഞ്ഞു കണ്ടുപിടിക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.
Post Your Comments