മലയാളത്തിന്റെ താര രാജാവായി മോഹന്‍ലാല്‍ മാറി കഴിഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് സിനിമയില്‍ തുടക്കകാരനായി ഇരുന്ന മോഹന്‍ലാലിന് ഒരുപാട് പ്രതിസന്ധികള്‍ കടക്കേണ്ടി വന്നിട്ടുണ്ട്. ബാലുകിരിയത്ത് സംവിധാനം ചെയ്ത തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തില്‍ പ്രേം നസീര്‍ ആയിരുന്നു നായകന്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.
ചിത്രത്തിലെ ഒരു സംഘട്ടന രംഗം ബിച്ചു തിരുമലയുടെ വീട്ടില്‍ വച്ചാണ് ചിത്രീകരിച്ചത്. തുടക്കത്തില്‍ ധാരാളം ചിത്രങ്ങളില്‍ അവസരം ലഭിച്ചിരുന്നതിനാല്‍ ലാല്‍ തിരക്കിലായിരുന്നു. മറ്റൊരു ചിത്രത്തിന്‍റെ ലോക്കേഷനില്‍ ആയിരുന്ന ലാല്‍ തകിലുകൊട്ടാമ്പുറത്തിന്റെ ഷൂട്ടിംഗ് സ്ഥലത്തേയ്ക്ക് ട്രെയിനില്‍ യാത്ര തിരിച്ചു. പക്ഷെ മറ്റൊരു ട്രെയിന്‍ പാളം തെറ്റികിടന്നിരുന്നതിനാല്‍ കൃത്യസമയത്ത് ഷൂട്ടിംഗ് സ്ഥലത്ത് എത്താന്‍ ലാലിന് കഴിഞ്ഞില്ല. ഈ സമയം ലാലുമായുള്ള കോമ്പിനേഷന്‍ സീനിനായി തയ്യാറായി ഇരുന്ന സുകുമാരന്‍ ആകെ ക്ഷുഭിതനായി. ഒരു പുതുമുഖ നടന് വേണ്ടി കാത്തിരിക്കാന്‍ തനിക്കാവില്ലെന്നും സുകുമാരന്‍ പറഞ്ഞു.
സുകുമാരന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞിരുന്നു. ഇനി ലാലുമായുള്ള ഒരു സീന്‍ കൂടിയെ ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. സുകുമാരന്‍ ദേഷ്യപ്പെട്ട് ഇരിക്കുന്ന സമയം ലാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി. ലാലുമായുള്ള ഷോട്ട് എടുക്കാനായി സംവിധായകന്‍ വിളിച്ചപ്പോള്‍ ക്ഷുഭിതനായ സുകുമാരന്‍ തല്ലയില്‍ ഇരുന്ന വിഗ് എടുത്തു ദൂരേക്ക് എറിഞ്ഞിട്ട് ഇനി എന്‍റെ ജീവിതത്തില്‍ തനിക്ക് ഡേറ്റ് തരില്ലെന്നും പറഞ്ഞുകൊണ്ട് ഇറങ്ങിപോയി.
1981-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് തകിലുകൊട്ടാമ്പുറം. പ്രേംനസീർ, സുകുമാരൻ, മോഹൻലാൽ, ഷീല, ജലജ, അടൂർ ഭാസി, സുമലത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. രണ്ടു പതിറ്റാണ്ടോളം ഷീല സിനിമാരംഗത്തോട് വിട്ടുനിന്നത് ഈ ചിത്രത്തോടെയായിരുന്നു. അതിനു ശേഷം മനസ്സിനക്കരെ എന്ന ചിത്രവുമായി ഷീല അഭിനയരംഗത്ത് തിരിച്ചെത്തി.
Post Your Comments