ആലപ്പുഴ: ജൂലൈ 11ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് സമരത്തിന് ആഹ്വാനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടകളടച്ച് പണിമുടക്കുന്നത്. ജി.എസ്.ടി.യിലെ വ്യക്തത ഇല്ലായ്മയാണ് സമരത്തിന് കാരണം. ജി.എസ്.ടിയിലെ വ്യക്തതയില്ലായ്മ പൊതുജനങ്ങളെ തമ്മില്‍ തമ്മിലടിപ്പിക്കുകയാണെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു. ചെറിയ നിരക്കില്‍ നികുതി അടച്ച് സ്‌റ്റോക്ക് ചെയ്ത പല സാധനങ്ങള്‍ക്കും ജി.എസ്.ടിയില്‍ 18 ശതമാനത്തോളം കൂടുതല്‍ നിരക്കാണുള്ളത്. ഇത്തരം സാധനങ്ങള്‍ എം.ആര്‍.പിയില്‍ വിറ്റാല്‍ കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറയുന്നു. ജി.എസ്.ടിയുടെ സുഗമമായ നടത്തിപ്പിന് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മൂന്നു മാസത്തെ സാവകാശം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാതെ ലീഗല്‍ മെട്രോളജി വകുപ്പും വാണിജ്യ നികുതി ഉദ്യോഗസ്ഥരും അനധികൃത പരിശോധന നടത്തി വ്യാപാരികളെ ദ്രോഹിക്കുന്നതിനെതിരെയാണ് ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും അടക്കം അടച്ചിട്ട് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.
Post Your Comments