ദോഹ: ഖത്തറിന്റെ നിലപാട് സൗദിയേയും മറ്റ് സഖ്യരാജ്യങ്ങളെയും കൂടുതല്‍ അകറ്റി നിര്‍ത്താന്‍ കാരണമാകുന്നു. സൗദിയും സഖ്യരാജ്യങ്ങളും നല്കിയ അന്ത്യശാസനം ഖത്തര്‍ തള്ളിയിരിക്കുകയാണ്. ഖത്തറിന്റെ നിലപാടില്‍ സൗദിയും സഖ്യരാജ്യങ്ങളും അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്.
ഉപരോധത്തില്‍ മാറ്റമില്ലെന്നാണ് സൗദിയും മറ്റ് രാജ്യങ്ങളും അറിയിച്ചത്. കെയ്റോയില്‍ ചേര്‍ന്ന നാല് അറബ് രാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായത്. തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ പാലിക്കാന്‍ ഖത്തര്‍ തയ്യാറായില്ലെന്നാണ് വിദേശകാര്യമന്ത്രിമാര്‍ പറഞ്ഞത്.
സൗദിയും സഖ്യരാജ്യങ്ങളും മുന്നോട്ട് വെച്ച നിബന്ധനകള്‍ പാലിക്കാന്‍ ഖത്തറിന് സമയം നല്‍കിയിരുന്നു. എന്നാല്‍ ഖത്തര്‍ അനുകൂലമായല്ല പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments