അതിവേഗം വളരുന്ന ഇസ്രായേലി പുഷ്പത്തിനു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി ഇസ്രായേൽ. ആദ്യമായി ജൂത രാഷ്ട്രം സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദിക്കുള്ള ആദരമായിട്ടാണ് പുഷ്പത്തിനു പേര് നൽകിയത്. ഇസ്രായേലി ക്രൈസനന്ദൺ പൂവിനാണ് മോദി എന്നു അറിയപ്പെടുവാനുള്ള നിയോഗം. അതിവേഗം വളരുന്ന നേതാവാണെന്ന രീതിയിലാണ് മോദിയുടെ പേര് വേഗം വളരുന്ന പുഷ്പത്തിനു നൽകിയതയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡാൻസിഗർ ഫ്ലവർ ഫാം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടൊപ്പം സന്ദർശിച്ചു. 80,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് ഫാം. ഗ്രീൻ ഹൗസ് ശെെലിയുള്ള ഫാം 1953 ലാണ് സ്ഥാപിച്ചത്. യെരുശലേമിൽനിന്ന് ഏതാണ്ട് 56 കിലോമീറ്റർ അകലെ മോഷ്വ മിഷമർ ഹാഷിവയിലാണ് ഫാം.
Post Your Comments