തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു.ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.
കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്നും അതിനാല്‍ സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കുന്നതിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് കഴിഞ്ഞ മാസം ഡിജിപി ടി.പി. സെന്‍കുമാറിന് നിവേദനം നല്‍കിയിരുന്നു.ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ജിഷ്ണുവിന്റെ വീട്ടില്‍ ലഭിച്ചു.
Post Your Comments