മൊസൂള്‍: ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ നഗരത്തെ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായും മോചിപ്പിക്കുമെന്ന് ഇറാക്ക് സൈന്യത്തിന്റെ പ്രസ്താവന.മൊസൂളിന് സമീപമുള്ള മറ്റ് എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇറാക്ക് സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ നജീം അല്‍-ജബൗരി അറിയിച്ചു.
ഇറാക്ക് ഭീകരവാദവിരുദ്ധ സ്ക്വാഡും, സൈന്യവും, ഫെഡറല്‍ പോലീസും സംയുക്തമായാണ് ഐഎസ് ഭീകരരെ നേരിടുന്നത്.400 മീറ്റര്‍ സ്ഥലം മാത്രമാണ് ഇപ്പോള്‍ ഐഎസിന്‍റെ നിയന്ത്രണത്തിലുള്ളത്.ഇവിടെ നിന്ന് ഭീകരരെ തുരത്തുന്നത് അനായാസമാണെന്നും അദ്ദേഹം അറിയിച്ചു.ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി സൈന്യത്തെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
Post Your Comments