പൂനെ: കാറിന്റെ ലോണ്‍ തിരിച്ചടക്കാനുള്ള പണത്തിനായി തട്ടികൊണ്ടുപോയ നാലു വയസുകാരിയെ കൊല്ലപ്പെടുത്തി. കാറ് വാങ്ങിയതിന്റെ ലോണ്‍ തുകയായ 5 ലക്ഷം രൂപക്ക് വേണ്ടിയാണ് ശുഭ്നാം ജമ്നിക് എന്ന പൂനെ സ്വദേശി കൂട്ടിയെ തട്ടികൊണ്ട് പോയത്. തന്റെ വീട്ടുടമയുടെ കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം അകോലയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജാമ്നിക്കിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ തട്ടികൊണ്ടുപോയി കാറിന്റെ വായ്പയായ അഞ്ച് ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് ഉദ്യോഗസ്ഥന് ഹരീഷ് മാനെ പറഞ്ഞു. എന്നാല്‍ കുട്ടി വീട്ടിലേക്ക് വിളിക്കാന്‍ തയ്യാറാവാതെയിരുന്നതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയെന്നുമാണ് പ്രതികളുടെ മൊഴിയെന്നും പറഞ്ഞു.
Post Your Comments