Latest NewsNewsIndia

ബംഗാളിലെ സാമുദായിക കലാപം :കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമതയോട് റിപ്പോർട്ട് തേടി: ഒന്നര വർഷത്തിനിടയിലെ ആറാമത്തെ കലാപം

കൊൽക്കത്ത : ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ബംഗാളിലെ ബദൂരിയയിൽ നടക്കുന്ന ഹിന്ദു വിരുദ്ധ കലാപം രൂക്ഷം.നിരവധി വീടുകളും ആരാധനാലയങ്ങളും തകർത്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സമുദായിക സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത ബാനര്‍ജി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. 11ാം ക്ലാസ് വിദ്യാര്‍ഥിയുടെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റാണ് ബസീറ സബ് ഡിവിഷനിലെ ബദുരിയില്‍ സംഘര്‍ഷമുണ്ടാകാന്‍ കാരണമായത്. വിദ്യാർത്ഥിയെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു .

എന്നാൽ ഇയാളെ തങ്ങൾക്ക് വിട്ടു തരണമെന്നും മതനിന്ദയ്ക്കുള്ള ശരിയ നിയമത്തിന് അനുസൃതമായി കല്ലെറിഞ്ഞു കൊല്ലണമെന്നും ആവശ്യപ്പെട്ടാണ് മതമൗലിക വാദ സംഘങ്ങൾ കലാപം ആരംഭിച്ചത്.ബുദുരിയ, ടന്റെറുലിയ, ഗോലാബാരി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രക്ഷോഭം ഉണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. ആറിലധികം പോലീസ് വാഹനങ്ങളും പ്രക്ഷോഭകര്‍ കത്തിച്ചു. ഹിന്ദു വിഭാഗത്തിൽ പെട്ടവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിച്ചു.

സംഘര്‍ഷത്തില്‍ ഇരു സമൂദായത്തിലെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു.സ്ഥലത്തെത്തിയ തൃണമൂൽ എം പിയെ മുസ്ളിം മതമൗലികവാദികൾ ആക്രമിച്ചതായും റിപ്പോർട്ട് ഉണ്ട്.ബംഗാളിൽ കഴിഞ്ഞ ഒന്നര വര്ഷത്തിനിടയിൽ ആറു കലാപങ്ങളാണ് നടന്നത്. ബംഗ്ളാദേശ് അതിർത്തിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമായ ബദൂരിയയിൽ അനധികൃത കുടിയേറ്റമാണ് സംഘർഷം വർദ്ധിപ്പിക്കുന്നതെന്ന് ആരോപണമുണ്ട് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button