
തൃശൂര്‍: ആക്രമണത്തിനിരയായ നടിയെ ഇര എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സഹോദരന്‍ രംഗത്ത്. കേസില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നതിനെക്കുറിച്ചാണ് കസിന്‍ സഹോദരന്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മാധ്യമം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച വാര്‍ത്ത മാനുഷികതയുടെ നേര്‍ത്ത അതിര്‍വരമ്പ് പോലുമില്ലാത്തതായിരുന്നെന്നും സഹോദരന്‍ രാജേഷ് ബി മേനോന്‍ പറയുന്നു.
ഇര എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഇത്രയധികം വേദന ഉണ്ടാകുമെന്ന് കരുതിയില്ല. മറ്റൊരുനാളും അനുഭവിക്കാത്ത വേദന ഞങ്ങള്‍ ഇന്നനുഭവിക്കുന്നുണ്ടെങ്കിലും ഇര എന്ന പദത്തിന് ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും മീതെ ധൈര്യം,ചങ്കൂറ്റം, അഭിമാനം എന്നീ അര്‍ഥതലങ്ങള്‍ കൂടിയുണ്ടെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുവെന്നും രാജേഷ് പറയുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
Post Your Comments