ദുബായ്: ദുബായിൽ ഡ്രൈവിങ് ടെസ്റ്റുകളിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളും ആദ്യത്തെ തവണ പരാജയപ്പെടുകയാണ് പതിവ്. 5 കാര്യങ്ങളാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എക്‌സാമിനറെ പ്രീതിപ്പെടുത്താനായി മിററും സീറ്റും അഡ്ജസ്റ് ചെയ്യാനായി ആളുകൾ സമയം കളയാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ ഡ്രൈവർ കോൺഫിഡന്റ് അല്ല എന്ന് വരുത്തിത്തീർക്കുകയാണ് ചെയ്യുന്നത്.
ആവശ്യമില്ലാതെ വാഹനം നിർത്തുന്നതും ടെസ്റ്റിൽ പരാജയപ്പെടാനുള്ള കാരണമാണ്. കൂടാതെ ഒരു വാഹനത്തിൽ രണ്ടോ മൂന്നോ ഡ്രൈവർമാർ ടെസ്റ്റിന് ഉണ്ടെങ്കിൽ ടെസ്റ്റ് പൂർത്തിയാക്കിയ ആൾ പിറകിലെ സീറ്റിൽ ഇരുന്നോ എന്ന് ചെക്ക് ചെയ്യാനുള്ള ബാധ്യത അടുത്തതായി ഊഴം ലഭിച്ച ആളുടേതാണ്. പലരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ വേഗത്തിൽ വാഹനമെടുക്കാനാണ് ശ്രമിക്കാറ്.
മറ്റൊരു റോഡിലേക്ക് വാഹനം തിരിക്കാൻ എക്‌സാമിനർ ആവശ്യപ്പെടുമ്പോൾ റോഡിൽ വാഹനങ്ങളോ മറ്റ് തടസങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വാഹനം തിരിക്കാൻ പാടുള്ളൂ. കൂടാതെ വാഹനം ന്യൂട്രലിൽ ആയിരിക്കുമ്പോൾ ആക്സിലേറ്റർ അമർത്തുന്നതും പരാജയപ്പെടാനുള്ള മുഖ്യകാരണമാണ്.
Post Your Comments