KeralaLatest NewsNewsUncategorized

മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറയ്ക്കില്ലെന്ന് ഹോട്ടലുടമകള്‍

കൊച്ചി: മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറയ്ക്കില്ലെന്ന് ഹോട്ടലുടമകൾ. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണ്. ഭക്ഷണത്തിന്റെ വില അംസസ്കൃത വസ്തുക്കളുടെ വിലക്കനുസരിച്ച്‌ കുറക്കാനാകില്ലെന്ന് ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ വ്യക്തമാക്കി.

ഇന്നലെ തോമസ് ഐസക് പറഞ്ഞത് ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറയുകയാണ് വേണ്ടതെന്നായിരുന്നു. ഒരു ശരാശരി എസി റെസ്റ്റോറന്റില്‍ വെജിറ്റേറിയന്‍ ഊണിനു 75 രൂപ തന്നെയാണ്. 7.95 രൂപയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള നികുതി. അതായത് യഥാര്‍ത്ഥ വില 67.05 രൂപ. ഈ വിലയുടെ അഞ്ചു ശതമാനമാണ് ജിഎസ്ടി. അതായത് പുതിയ വില 70.40 രൂപയാണ്. ജിഎസ്ടി വരുമ്പോള്‍ ഊണിന്റെ വില കുറയുകയാണ് വേണ്ടത്.

56 രൂപയാണ് എസി റെസ്റ്റോറന്റില്‍ 350 രൂപ വിലയുള്ള ഫുള്‍ ചിക്കന് നിലവില്‍ നികുതി. ഇതു കഴിച്ചുള്ള 294 രൂപയ്ക്കു മേലാണ് 5 ശതമാനം ജിഎസ്ടി ചുമത്തേണ്ടത്. അപ്പോള്‍ വില 308.70 രൂപയായി കുറയും. പക്ഷെ ഇപ്പോള്‍ പലയിടത്തും ചെയ്യുന്നത് 350 രൂപയ്ക്കു മേല്‍ 5 ശതമാനം നികുതി ചേര്‍ത്ത് 367 രൂപ ഈടാക്കുകയാണ്. ഇതു നിയമവിരുദ്ധമാണ് എന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button