Latest NewsKeralaNews

നാഥനില്ല വിജിലന്‍സ് ആണോ ഉള്ളതെന്ന്‍ കോടതിയുടെ വിമര്‍ശനം

കൊച്ചി : വിജിലന്‍സ് നാഥനില്ലാ കളരിയാണോയെന്നും നിലവില്‍ ഡയറക്ടറില്ലേയെന്നും ഹൈക്കോടതിയുടെ ചോദ്യം. ഇടുക്കി ജില്ലയില്‍ 2015 ഒക്ടോബര്‍ 14-ന് ഭക്ഷ്യവകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ ഒരു റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി.
 
അന്ന് മന്ത്രിയായിരുന്ന അനൂപ് ജേക്കബ് ഇടപെട്ട് ഈ നടപടി റദ്ദാക്കിയെന്നാരോപിച്ച് മൂലമറ്റം സ്വദേശി വി.ഒ. അഗസ്തി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. എന്നാല്‍ വസ്തുതകളുടെ പിന്‍ബലമില്ലാത്ത പരാതികളെ പ്രോത്സാഹിപ്പിക്കരുതെന്നും സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.
 
വിജിലന്‍സ് കേസ് റദ്ദാക്കാന്‍ മുന്‍മന്ത്രി അനൂപ് ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശം. മന്ത്രിയെന്ന അധികാരം ഉപയോഗിച്ചുള്ള നടപടിയില്‍ ക്രമക്കേടില്ലെന്ന് കാണിച്ച് അനൂപ് ജേക്കബും ഹര്‍ജി നല്‍കി. കേസില്‍ കുറ്റം നിലനില്‍ക്കുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button