ന്യൂഡൽഹി : നിരോധിച്ച നോട്ടുകൾ തിരിച്ചെടുക്കാൻ ഒരു അവസരം കൂടി നൽകാമോ എന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. നിരോധിച്ച 500 ന്റെയും 1000 ന്റെയും നോട്ടുകൾ എന്തുകൊണ്ട് നേരത്തെ മാറിയില്ല എന്നതിന് വ്യക്തമായ കാരണം ബോധിപ്പിച്ചാൽ മാത്രമേ ഇക്കാര്യം പരിഗണിക്കാവൂ എന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച വിശദീകരണം ഈ മാസം 17 നകം നൽകാമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
2016 നവംബറിലാണ് 500 ന്റെയും 1000 ന്റെയും നോട്ടുകൾ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. ഡിംസബർ 30ന് ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസിലൂടെയും നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസരവും മാർച്ച് അവസാനത്തോടെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധിയും കഴിഞ്ഞിരുന്നു. കേന്ദ്ര സർക്കാർ തീരുമാനമായതിനാൽ നിരോധിച്ച നോട്ടുകൾ തിരികെ എടുക്കാൻ പറ്റില്ല എന്നായിരുന്നു റിസർവ് ബാങ്കിന്റെയും നിലപാട്.
Post Your Comments