മുംബൈ: ഗൂഗിളിനെ ഉപയോഗിച്ച് ആത്മഹത്യ. ഞെട്ടിക്കുന്ന ഈ വാർത്ത മുബൈയിൽ നിന്നാണ്. തിങ്കളാഴ്ച്ച മുബൈ ബാന്ദ്രയിലാണ് സംഭവം . പവന്‍ജീത്ത് സിങ് കോലി എന്ന 24കാരനായ യുവാവാണ് ആത്മഹത്യ ചെയതത്. ബാന്ദ്ര-വര്‍ളി കടല്‍പാലത്തില്‍ നിന്ന് ചാടിയാണ് പവന്‍ജീത്ത് സിങ് മരിച്ചത്.
കാമുകിയുടെ വിവാഹം ഉറപ്പിച്ചത് താങ്ങാനാവാതെ വന്നതാണ് ആത്മഹത്യക്ക് വഴിതെളിച്ചത്.
24ാമത്തെ പിറന്നാളിന് ഔഡി കാറാണ് പവന്‍ജീത്ത് സിങ് കോലിക്ക് പിതാവ് സമ്മാനം നല്‍കിയത്.സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു പവന്‍ജീത്ത് സിങ് കോലി.
എളുപ്പത്തില്‍ മരിക്കുന്ന വഴികള്‍ എന്തെല്ലാമാണെന്ന് പവന്‍ജീത്തിന്റെ മൊബൈലിലെ ബ്രൗസിങ് ഹിസ്റ്ററിയിലുണ്ട്. ഞായറാഴ്ച്ചയാണ് യുവാവിന കാണാതെയാവുന്നത്. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.ബാന്ദ്രാ കടപ്പുറത്തടിഞ്ഞ മൃതദേഹം പവന്‍ജീത്തിന്റേതാണെന്ന് കയ്യിലെ വളയും കാലിലെ ആഭരണവും നോക്കിയാണ് തിരിച്ചറിഞ്ഞത്. മൊബൈലും ഔഡി കാറും വീട്ടില്‍ വെച്ച് വാടകയ്ക്ക് കാര്‍ എടുത്താണ് കടല്‍പാലത്തില്‍ പവന്‍ജീത്ത് എത്തിയത്.
Post Your Comments