പ്യോംഗാംഗ്: ലോകത്ത് എവിടെയും ഇനി തങ്ങളുടെ ആണവ മിസൈൽ പരിധിയിലെന്ന് അവകാശവാദവുമായി ഉത്തരകൊറിയ രംഗത്ത്. ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയുടെ ഔദ്യോഗിക വാർത്താചാനൽ സ്ഥിരീകരിച്ചു. പ്രസിഡന്റ് കിംഗ് ജോംഗ് ഉന്നിന്റെ സാന്നിധ്യത്തിലാണ് മിസെെൽ പരീക്ഷണം നടത്തിയത്. വടക്കൻ പ്യോംഗാംഗിലെ ബാങ്കിയൂണിൽനിന്നായിരുന്നു വിക്ഷേപണം. പ്രാദേശിക സമയം രാവിലെ 9.40നു വിക്ഷേപിച്ച മിസെെൽ ജപ്പാൻ സമുദ്രത്തിലാണ് പതിച്ചത്.
മിസൈൽ 39 മിനിറ്റിനുള്ളിൽ 933 കിലോ മീറ്ററാണ് സഞ്ചരിച്ചത്. 2,802 കിലോമീറ്റർ ഉയരത്തിൽ എത്തിയ മിസെെൽ കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചു. ഇത്തരം ബാലസ്റ്റിക് മിസൈലിന് ലോകത്തിന്റെ ഏതുഭാഗത്തുള്ള ലക്ഷ്യത്തേയും തകർക്കാനാവുമെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയയ്ക്കെതിരെ ആഞ്ഞടിച്ചു. ഉത്തരകൊറിയയുടെ നിരുത്തരവാദപരമായ നടപടി ബെയ്ജിംഗ് അവസാനിപ്പിക്കണമെന്നാണ് ട്രംപ് പ്രതികരിച്ചത്.
യുഎസിന്റെ ആണവ യുദ്ധഭീഷണിയെയും ബ്ലാക്മെയിലിംഗിനെയും അവസാനിപ്പിക്കാനും കൊറിയൻ മേഖലയിലെ ഭീഷണിയെ പ്രതിരോധിക്കാനുമാണ് മിസൈൽ പരീക്ഷണമെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു.
Post Your Comments