Latest NewsInternational

ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ

യുഎഇ: യുഎഇയില്‍ ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന പഠനത്തിന്റെ പശ്ചാത്തലത്തിനാണ് നടപടിയ. മാത്രമല്ല യുഎഇ ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി കമ്പനികള്‍ അനധികൃതമായി ഇത്തരത്തിലുള്ള മരുന്നുകള്‍ വിപണനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ തടയുക കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്ന പുരുഷന്‍മാരില്‍ അമിത രക്ത സമ്മര്‍ദ്ദവും, ഹൃദ്രോഗങ്ങളും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തരം മരുന്നുകള്‍ വലിയ രീതിയില്‍ ഓണ്‍ലൈനിലൂടെ വിപണനം നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നതില്‍ 90 ശതമാനവും വ്യാജമാണെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button