ബെംഗളൂരു: സര്‍ക്കാര്‍ ജോലി, ശമ്പളം 1.25 ലക്ഷം എന്നിട്ടും ആളുകൾ വരുന്നില്ല. ഈ പ്രതിസന്ധി അഭിമുഖീകരിക്കുന്നത് കര്‍ണാടക സര്‍ക്കാരാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ ഒഴിവാണ് സർക്കാരിനെ വലയ്ക്കുന്നത്. 1035 ഒഴിവുകളാണ് നിലവിൽ കര്‍ണാടകത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്.
പല തവണ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പക്ഷേ ഇതു വരെ ആളെ കിട്ടിയില്ല. ഇനി ലേലം വിളിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ പ്രാക്ടീസ് ഉപേക്ഷിക്കേണ്ടി വരുന്നതാണ് ഡോക്ടര്‍മാരുടെ ക്ഷാമത്തിനു നിദാനം. കര്‍ണാടക മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്ക് പ്രകാരം 1,16,000 ഡോക്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്നേകാല്‍ ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ താത്പര്യപ്പെടുന്നില്ലെന്ന് ആരോഗ്യമന്ത്രി രമേശ് കുമാര്‍ അറിയിച്ചു. അടുത്ത ഘട്ടമായി എത്ര രൂപ ശമ്പളം വേണം എന്ന് ആരാഞ്ഞ് ലേലം ഉറപ്പിച്ച് നിയമനം നടത്താന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments