ന്യൂഡല്‍ഹി : ചക്രക്കസേരകള്‍ക്കും ബ്രെയ്‌ലി ടൈപ്പ് റൈറ്ററുകള്‍ക്കും അഞ്ച് ശതമാനം മുതല്‍ 18 ശതമാനം വരെ ചരക്ക്-സേവന നികുതി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
നിരാലംബരായ ഭിന്നശേഷിക്കാരെ കേന്ദ്രത്തിന്റെ തീരുമാനം പ്രതിസന്ധിയിലാക്കി. ഇത്തരം വിഭാഗങ്ങളോട് സര്‍ക്കാരിന് ദയ ഇല്ലെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഇത്തരം വസ്തുക്കളുടെ നികുതി കുറയ്ക്കാനവശ്യമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതാണ് കോണ്‍ഗ്രിന്റെ ആവശ്യമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments