കൊച്ചി: ജയിലിന് പുറത്തിറങ്ങുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് പ്രതി പള്‍സര്‍ സുനി പറഞ്ഞതായി അഡ്വക്കേറ്റ് ആളൂർ.ജയിലില്‍ സുനി സുരക്ഷിതനാണ്.പുറത്തു ഭീഷണിയുള്ളതിനാൽ ജാമ്യാപേക്ഷ നൽകിയിട്ടില്ല.പള്‍സര്‍ സുനി തനിക്ക് വക്കാലത്ത് ഒപ്പിട്ടു തരുകയും ജയില്‍ സൂപ്രണ്ട് വഴി ഈ അപേക്ഷ കോടതിയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുനി തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ആളൂർ പറഞ്ഞു.സുനിയ്ക്ക് വേണ്ടി താന്‍ തന്നെ ഹാജരാകുമെന്നും ആളൂര്‍ പറഞ്ഞു.
Post Your Comments