ന്യൂഡല്‍ഹി : വിദേശികളായ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യ ചുറ്റികറങ്ങാന്‍ ഒരു പുതിയ കാരണം കൂടി. വിദേശത്തിരുന്ന് ഒരു വര്‍ഷം മുമ്പേ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വെ ഒരുക്കുന്നത്. 120 ദിവസം മുന്‍പ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്. മെയില്‍, എക്‌സ്പ്രസ്സ് ട്രെയിനുകളിലും, രാജധാനി, ശതാബ്ദി, ഗതിമാന്‍, തേജസ് ട്രെയിനുകളിലെ ഫസ്റ്റ് എസി, സെക്കന്‍ഡ് എസി, എക്‌സിക്യുട്ടീവ് ക്ലാസുകളിലെ ടിക്കറ്റുകളാണ് പുതിയ പരിഷ്‌കാരമനുസരിച്ച് ഒരു വര്‍ഷം മുമ്പേ ബുക്ക് ചെയ്യാവുന്നത്.
ഇന്ത്യ കാണാന്‍ കൊതിയ്ക്കുന്ന വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും ട്രാവല്‍ ഏജന്റുമാരെ ആശ്രയിക്കാതെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.
Post Your Comments