തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന് കീഴിലെ കോളേജില്‍ വിവിധ കോഴ്‌സുകളിലായി ഒഴിഞ്ഞുകിടക്കുന്നത് പകുതിയിലധികം സീറ്റുകള്‍. ജിഷ്ണുവിന്റെ ജീവനെടുത്ത കോളേജില്‍ പഠിക്കാന്‍ തങ്ങള്‍ ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍. എഞ്ചിനീയറിംഗ് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട അലോട്ട്‌മെന്റില്‍ നെഹ്‌റു കോളേജിലേക്ക് വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ നല്‍കുന്നില്ല. കേരളത്തിലെ നെഹ്‌റു മാനേജ്‌മെന്റിന് കീഴിലെ കോളേജുകളില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മെറിറ്റില്‍ ഉണ്ടായിരുന്നത് 660 ആയിരുന്നു. ഈ വര്‍ഷം അത് 546 ആയി കുറച്ചിട്ട് പോലും വിദ്യാര്‍ത്ഥികള്‍ എത്തിയില്ല. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് നെഹ്‌റു കോളേജിനെതിരെ വിദ്യാര്‍ത്ഥികളും, പൂര്‍വ വിദ്യാര്‍ത്ഥികളടക്കം രംഗത്ത് വന്നിരുന്നു.
Post Your Comments