ബെംഗളൂരു : സിന്ദൂരത്തിനും വളയ്ക്കും പൊട്ടിനും നികുതിയില്ലാത്തപ്പോൾ എന്തുകൊണ്ടു നാപ്കിനു നികുതി എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. കൂടാതെ ഗർഭനിരോധന ഉറയ്ക്കു ചരക്ക്, സേവന നികുതി (ജിഎസ്ടി) ഒഴിവാക്കുകയും സാനിറ്ററി നാപ്കിനു 12% നികുതി ഏർപ്പെടുത്തുകയും ചെയ്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ സ്ത്രീകളുടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഗ്രാമങ്ങളിലെ ദരിദ്ര സ്ത്രീകൾക്കു നാപ്കിൻ ഇപ്പോഴും ചെലവേറിയ വസ്തുവാണ്.
‘ലൈംഗികത ഒരാളുടെ ഇഷ്ടാനിഷ്ടമാണ്. എന്നാൽ ആർത്തവം അങ്ങനെയല്ല’ എന്ന് ആഞ്ഞടിച്ചാണു ഫെയ്സ്ബുക്കിലെയും ട്വിറ്ററിലെയും പ്രചാരണം. ‘ജിഎസ്ടി കൗൺസിലിൽ പുരുഷൻമാർ മാത്രമാണുള്ളത്; അവർക്ക് ആർത്തവമുണ്ടാകില്ലല്ലോ’ എന്ന്‍ തുടങ്ങി നിരവധി കമന്റുകലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
Post Your Comments