തിരുവനന്തപുരം: ജി എസ് ടിയുടെ മറവിൽ സംസ്ഥാനത്തു കച്ചവടക്കാർ നടത്തുന്നത് കൊള്ള. വില കുറഞ്ഞ സാധനങ്ങൾക്ക് പോലും വില കൂട്ടിയാണ് ഇവർ വിൽക്കുന്നത്. മുൻപ് നിശ്ചയിച്ച വില യിലെ നികുതിയൊന്നും ഒഴിവാക്കാതെ അതിനൊപ്പം ജി എസ് ടി യും ചേർത്താണ് ഇവർ വിൽക്കുന്നത്.നിലവിലെ കസ്റ്റംസ് നികുതിയും വാറ്റും മറ്റ് നികുതികളുമടക്കം നിശ്ചയിച്ച ആകെ വിലയോടൊപ്പം ജി.എസ്.ടി കൂടി ചേര്‍ത്ത് വില്പന നടത്തുകയാണ് പലരും. യഥാര്‍ഥത്തില്‍ നേരത്തെ നല്‍കിയിരുന്ന നികുതികളും മറ്റും കുറച്ചുള്ള വിലയ്ക്കാണ് ജി.എസ്.ടി വരുന്നത്.
എന്നാല്‍, അത്തരം നികുതികള്‍ കുറക്കാതെ ആകെ വിലയുടെ മുകളില്‍ ജി.എസ്.ടി ചുമത്തുകയാണ് ചെയ്യുന്നത്. കോഴിയുടെ 14.5 ശതമാനം വാറ്റ് ഇല്ലാതായിട്ടും വില കുറഞ്ഞില്ല. ചിലർ ഇളവ് നൽകാതിരിക്കാൻ പല സാധനങ്ങളുടെ വിലയുടെ സ്റ്റിക്കറും മാറ്റി ഒട്ടിച്ചു.നേരേത്ത നല്‍കിയിരുന്ന കേന്ദ്ര-സംസ്ഥാന നികുതികള്‍ കുറച്ചുവരുന്ന തുകയും ഇന്‍പുട്ട് ക്രഡിറ്റും കഴിഞ്ഞുവരുന്ന തുകക്കാണ് ജി.എസ്.ടി വരേണ്ടത്. എന്നാല്‍, മുഴുവന്‍ തുകക്കും ജി.എസ്.ടി ഏര്‍പ്പെടുത്തുകയാണ് ഹോട്ടലുകള്‍ ചെയ്തിരിക്കുന്നത്.
ഹോട്ടല്‍ ഭക്ഷണത്തിന് എം.ആര്.പി ഇല്ലാത്തത് ഇവര്‍ക്ക് എളുപ്പത്തില്‍ ഭക്ഷണവില വര്‍ധിപ്പിക്കാന്‍ സഹായകമാകുന്നു.165 രൂപയായിരുന്ന മട്ടണ്‍ ബിരിയാണിയുടെ വില ജി.എസ്.ടി ചേര്‍ത്ത് 195 രൂപയാക്കി. അതെ സമയം ചരക്ക്-സേവന നികുതിയുടെ പേരില്‍ ഹോട്ടല്‍ ഭക്ഷണത്തിനും മറ്റ് സാധനങ്ങള്‍ക്കും വിലകൂട്ടുന്നത് നിയമ വിരുദ്ധമാണെന്ന് മന്ത്രി ഡോ. തോമസ് ഐസക് മുന്നറിയിപ്പ് നൽകി.
Post Your Comments