കൊല്ലം: ബിഎസ്എൻഎൽ മൊബൈൽ ഫോണ്‍ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾക്ക് തുടക്കം. ബിഎസ്എൻഎൽ കസ്റ്റ്മർ സർവീസ് സെന്ററുകളിലും അംഗീകൃത ഏജൻസികളിലും റീവേരിഫിക്കേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോർപറേറ്റ് കണക്‌ഷനുകൾ അല്ലാത്ത പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് കണക്‌ഷനുകളാണ് ആദ്യഘട്ടത്തിൽ ആധാറുമായി ബന്ധിപ്പിക്കുന്നത്.
ഞായറാഴ്ചകളിലും പ്രധാനപ്പെട്ട കസ്റ്റമര്‍ കെയർ സെന്ററുകളിലും ഈ സേവനം ലഭ്യമാകും. 2018 ജനുവരി 31നകം മൊബൈല്‍ ഫോൺ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. പുതിയ മൊബൈല്‍ കണക്‌ഷനുകൾ ആധാർ അടിസ്ഥാന തിരിച്ചറിയൽ രേഖയാക്കിയാണു ബിഎസ്എൻഎൽ ഇപ്പോൾ നൽകുന്നത്.
Post Your Comments