Latest NewsNewsInternational

കയ്യക്ഷരം മോശമെന്ന് പറഞ്ഞ് കളിയാക്കിയ സഹോദരിയോട് പതിനൊന്നുകാരൻ ചെയ്‌തത്‌

ലാഹോര്‍: കയ്യക്ഷരം മോശമെന്ന് പറഞ്ഞ് കളിയാക്കിയ സഹോദരിയെ 11 കാരന്‍ കഴുത്ത് ഞെരിച്ചു കൊന്നു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ഷാലിമാര്‍ സ്വദേശി അബ്ദുല്ല (11) ആണ് സഹോദരി ഇമാന്‍ തന്‍വീര്‍ (9) നെ കഴുത്ത് ഞെരിച്ചു കൊന്നത്.

സഹോദരിയും സഹോദരനും പെരുന്നാള്‍ ആഘോഷത്തിനായി മുത്തശ്ശിയുടെ വീട്ടിൽ വന്നപ്പോഴാണ് സംഭവമെന്നാണ് റിപ്പോർട്ട്. മുത്തശ്ശി വീട്ടിലില്ലാത്ത ദിവസം ഇരുവരും കയ്യെഴുത്തു മത്സരം നടത്തി. എന്നാല്‍ കയ്യക്ഷരം മോശമാണെന്നും പറഞ്ഞ് ഇമാന്‍ അബ്ദുല്ലയെ കളിയാക്കുകയും ഇതില്‍ പ്രകോപിതനായ അബ്ദുല്ല ടവ്വലെടുത്ത് പെണ്‍കുട്ടിയുടെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button