താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടിമാരായ രമ്യ നമ്പീശനും റിമ കല്ലിങ്കലും നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ചചെയ്യാൻ എഴുന്നേറ്റപ്പോൾ സഹതാരങ്ങൾ കൂക്കിവിളിച്ചതായി റിപ്പോർട്ട്. വിഷയം ചർച്ചചെയ്യാൻ രമ്യ നമ്പീശന്‍ എഴുന്നേറ്റപ്പോള്‍ മറ്റു താരങ്ങള്‍ ബഹളംവച്ച് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ദിലീപിനെ പിന്തുണയ്ക്കുന്ന നടിമാര്‍ ബഹളം വയ്ക്കുകയും കൂക്കിവിളിക്കുകയും ചെയ്‌തതായുമാണ് സൂചന.
സ്ത്രീകളടക്കമുള്ള താരങ്ങള്‍ പൊട്ടിച്ചിരിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുകയും മുതിർന്ന നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും നിശബ്ദരായതോടെയും രമ്യയ്ക്ക് പിന്തുണയുമായി എഴുന്നേറ്റ റിമ കല്ലിങ്കലും പിന്മാറുകയായിരുന്നു. അതേസമയം, രമ്യ നമ്പീശനെ ഇന്നസെന്റ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ദിലീപിനെ ചോദ്യം ചെയ്തതിനെ കുറിച്ച് വിശദീകരണം വേണമെന്ന രമ്യയുടെ ആവശ്യം പൂര്‍ത്തിയാക്കുന്നതിന് മുമ്ബേ ഇന്നസെന്റ് എണീറ്റ് മറുപടി പറയുകയായിരുന്നുവെന്നും സൂചനയുണ്ട്.
Post Your Comments