ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ നാലാം തവണയും സ്ത്രീയ്ക്ക് നേരെ ആസിഡ് ആക്രമണം. ജൂലൈ ഒന്നിനാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. 2009ല്‍ ഇവരെ പീഡിപ്പിക്കുകയും ആസിഡ് ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയും ചെയ്തിരുന്നു. ശേഷം 2011ലും 2013ലും ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായി. ഈ വര്‍ഷം മാര്‍ച്ചില്‍ ഇവരെ ട്രെയിനില്‍ വെച്ച് ആസിഡ് കുടിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ നടത്തുന്ന കഫേയിലെ ജോലിക്കാരിയാണ് ഇവര്‍. 2009ല്‍ അക്രമം നടന്നപ്പോള്‍ ഇവരെ ആശുപത്രിയിലെത്തി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കുകയും ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു.
Post Your Comments