Latest NewsIndia

ഭര്‍ത്താവിന്റെ വെട്ടേറ്റു വീണ വീട്ടമ്മ സഹായത്തിനു അപേക്ഷിച്ചു ; അയല്‍വാസികള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മത്സരിച്ചു

മദ്യപനായ ഭര്‍ത്താവിന്റെ വെട്ടേറ്റു വീണ വീട്ടമ്മ പല തവണ സഹായത്തിനു അപേക്ഷിച്ചിട്ടും രക്ഷിക്കാതെ അയല്‍വാസികള്‍. ഹരിയാനയില്‍ നിന്നാണ് കണ്ണില്‍ ചോരയില്ലാത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഞാന്‍ ഇപ്പോള്‍ മരിക്കും. എന്നെ രക്ഷിക്കൂ… യുവതി അലറി വിളിച്ചു. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയത് മൊബൈല്‍ ക്യാമറയുമായാണ്. യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും മെനക്കെട്ടില്ല. പല പോസുകളില്‍ ചിത്രങ്ങളും വിഡിയോയും എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനായിരുന്നു എല്ലാവര്‍ക്കും താത്പര്യം. മുതിര്‍ന്നവരും കുട്ടികളും യുവതിയുവാക്കളുമെല്ലാം ആ സംഘത്തില്‍ ഉണ്ടായിരുന്നു.

ബാരോലി ഗ്രാമത്തിലെ മൂന്ന് മക്കളുടെ അമ്മയായ വീട്ടമ്മയ്ക്കാണ് ഈ ദുര്‍വിധി നേരിടേണ്ടി വന്നത്. മുഴുകുടിയനായ ഭര്‍ത്താവ് നരേഷ് യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം മഴു ഉപയോഗിച്ച് വയറ്റില്‍ വെട്ടുകയായിരുന്നു. തന്നെ രക്ഷിക്കാന്‍ കേണപേക്ഷിക്കുന്ന യുവതിയുടെ ദയനീയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ പോലീസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തന്നെ വഞ്ചിച്ചു എന്നാരോപിച്ചാണ് ഭര്‍ത്താവ് യുവതിയെ മഴുവിന് വെട്ടിയതെന്നാണ് പൊലീസ് ഭാഷ്യം. യുവതി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button