മംഗളൂരു: ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയതിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശരയ്യ. ക്ഷേത്രത്തില്‍ നിസ്‌കാരം നടത്തിയാല്‍ എന്ത് ഹാനിയാണ് ഉണ്ടാവുകയെന്ന് സ്വാമി ചോദിക്കുന്നു.
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈദിനോടനുബന്ധിച്ചാണ് ഇഫ്താര്‍ വിരുന്ന് നടന്നത്. നിസ്‌കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ ആര്‍ക്ക് എന്ത് ഹാനിയെന്നാണ് സ്വാമി ചോദിക്കുന്നത്. ഇതര മത സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാലോ അവരുടെ ആചാരം ക്ഷേത്രത്തില്‍ നടത്തിയാലോ ഗോമൂത്രം തളിച്ച് വൃത്തിയാക്കണമെന്നു കരുതുന്ന വിവരം കെട്ടവര്‍ തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും സ്വാമി വ്യക്തമാക്കി.
താന്‍ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. തന്റെ പ്രവര്‍ത്തി മതസൗഹാര്‍ദത്തിനാണ് വഴി തുറക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments